
കാസർകോട്: “നമുക്കൊരുമിക്കാം വയനാടിനായ്” ക്യാമ്പയിൻ ഏറ്റെടുത്ത് കാസർകോട് ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ. മഹാ ദുരന്തത്തിൻ്റെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് വേണ്ടി സാംസ്‌കാരികവകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് കാസർകോട് ജില്ലയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ പ്രവർത്തനം നടത്തി. ഇതുവഴി 30,000 രൂപ സമാഹരിച്ചു. തുക ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് വജ്രജൂബിലി ജില്ലാ കോർഡിനേറ്റർ പ്രവീൺ നാരായണൻ കൈമാറി. ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ, പഠിതാക്കൾ, പഠനകേന്ദ്രങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പണം സമാഹരിച്ചത്. ക്ലസ്റ്റർ കൺവീനർമാരായ മുതിരിക്കത്ത്, സുബിൻ നിലങ്കര, ശ്യാംപ്രസാദ്, സുബിൻ, രേവതി കലാകാരന്മാരായ ഹരിത, വൈശാഖ്, സബിൻ, രവി, രജീഷ്, പ്രദീപ്, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
