ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി, വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഫാത്തിമ

  • Post category:news
  • Reading time:1 min read
You are currently viewing ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി, വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഫാത്തിമ

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്ലിയയെ നീക്കി ദേശീയ ലീഗ് നേതൃത്വം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമയെ നീക്കിയത്. നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിലാണ് നടപടി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ ഹരിത നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത് ഫാത്തിമ പിന്തുണച്ചിരുന്നു. അതേസമയം തന്നെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു. പാർട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

0Shares