
കർഷക പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സമരത്തെ അനുകൂലിക്കുന്ന അക്കൗണ്ടുകൾ വിലക്കി ട്വിറ്റർ. സമരത്തെ അനുകൂലിക്കുന്നതും സമര വാർത്തകൾ നൽകുന്നതുമായ അക്കൗണ്ടുകളാണ് നിയമ നടപടി എന്ന കാരണം കാണിച്ച് വിലക്കിയിരിക്കുന്നത്.

കിസാൻ ഏകതാ മോർച്ച, കാരവാൻ ഇന്ത്യ എന്നിവയുടെ അക്കൗണ്ടുകളും വിലക്കിയിട്ടുണ്ട്. ഡൽഹിയിലും, യു പി യിലും ഇന്റർനെറ്റ് സേവനത്തിൽ നിയന്ത്രണങ്ങൾ നില നിൽക്കുന്നുണ്ട്. അതോടൊപ്പം പ്രക്ഷോഭത്തെ പിന്തുണച്ച മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
