പ്രധാനമന്ത്രിയുടെ മൻ കി ബാത് നടക്കുന്ന സമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയുടെ മൻ കി ബാത് നടക്കുന്ന സമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ

പ്രധാനമന്ത്രിയുടെ മൻ കി ബാത് നടക്കുന്ന സമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളിൽ പ്രതിഷേധമുയന്നപ്പോൾ പഞ്ചാബിൽ ബി.ജെ.പി നേതാക്കളെ ഉപരോധിക്കുന്നത് ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു.

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു തുടങ്ങിയ ഉടൻ തെരുവുകളിൽ കർഷകർ പാത്രം കൊട്ടിത്തുടങ്ങുകയായിരുന്നു. ഡൽഹി അതിർത്തിയിലെ സിംഗു, തിക്രി അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളിൽ നൂറ്‍ കണക്കിന് കർഷകർ പാത്രം കൊട്ടി പ്രതിഷേധം രേഖപ്പെടുത്തി.

0Shares