
ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി മൂന്നാം ആഴ്ചയും സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്തിന്‍റെ സ്ഥിതി ഇത്രയും ഗുരുതരമാകാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹംആരോപിച്ചു.

“കര്‍ഷകരേ സംബന്ധിച്ച് ഈ സമരം മരണമോ ജീവിതമോ ആണ്. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്.
കര്‍ഷകരാണ് രാജ്യത്തെ സേവിക്കുന്ന യഥാര്‍ത്ഥ പൗരന്‍മാര്‍. അവരുടെ പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ അത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും” അടൂര്‍ പറഞ്ഞു.
