
പെർള (കാസർഗോഡ്): എന്മകജെ ഗ്രാമപഞ്ചായത്ത് വാണിനഗർ വനമേഖലയിൽ നിന്നും കുട്ടിതേവാങ്ങ് slender loris എന്നറിയപ്പെടുന്ന ജീവിയെ രക്ഷപ്പെടുത്തി ആവശ്യമായ പരിചരണം നടത്തി വനംവകുപ്പിന് കൈമാറിയ കർഷകൻ ജഗദീഷ് ചന്ദ്രയെ ഏന്മകജെ ഗ്രാമപഞ്ചായത്ത് ബി.എം.സി ആദരിച്ചു. എൺമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ വി ബാലകൃഷണൻ മുഖ്യതിഥിയായി ഓൺലൈനിൽ പങ്കെടുത്ത് സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജൈവവൈവിധ്യ ബോർഡ് ജില്ല കോർഡിനേറ്റർ അഖില വി.എം എന്നിവർ സംസാരിച്ചു. ബി.എം.സി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
