വിരമിക്കുന്ന പ്രഥമ അധ്യാപകർക്ക് യാത്രയയപ്പ്; തൃക്കരിപ്പൂരിൽ ഗ്രാമ പഞ്ചായത്ത് മാതൃകയായി

  • Post category:local news / news
  • Reading time:1 min read
You are currently viewing വിരമിക്കുന്ന പ്രഥമ അധ്യാപകർക്ക് യാത്രയയപ്പ്; തൃക്കരിപ്പൂരിൽ ഗ്രാമ പഞ്ചായത്ത് മാതൃകയായി

തൃക്കരിപ്പൂർ / കാസർകോട്: സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമ അധ്യാപകർക്ക് യാത്രയയപ്പ് നൽകി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും മാതൃകയായി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലാണ് സർവീസിൽ നിന്നും പിരിയുന്ന പ്രഥമ അധ്യാപകരായ കെ.വി ഗൗരി, വി.പി ശശിധരൻ, കെ.വി സൗദാമിനി, വി.വി ഗീത, കെ .ജയന്തി എന്നിവർക്ക് വികാരനിർഭരമായ യാത്രയയപ്പും ഉപഹാരം നൽകി അനുമോദിച്ചത്.

സർവീസ് കാലത്ത് ഇവർ ചെയ്‌ത സേവനത്തിൽ യാത്രയയപ്പ് യോഗം അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി അധ്യക്ഷനായി.

വൈസ്. പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം, മെമ്പർമാരായ കെ.വി കാർത്യായനി, ഇ.ശശിധരൻ, കെ.എം ഫരീദ സാജിദ സഫറുള്ള, വി.പി സുനീറ സിതാ ഗണേഷൻ, സുജ എ.കെ, കെ.വി രാധ, എം.ഷൈമ, അസിസ്റ്റണ്ട് സെക്രട്ടറി പി.അരവിന്ദൻ, ചെറുവത്തൂർ ബി.ആർ.സി ട്രെയിനർ പി.വേണുഗോപാലൻ, ബീരിച്ചേരി സ്‌കൂൾ പ്രഥമ അധ്യാപകൻ എ.വി സദാനന്ദൻ എന്നിവർ സംസാരിച്ചു.

0Shares