
സവര്‍ണ യുവാക്കളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. അവര്‍ ഇവിടെ സുരക്ഷിതരല്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും ആസാദ് ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ ഈ കുടുംബത്തെ താന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും.സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വെച്ച് ചന്ദ്രശേഖര്‍ ആസാദിനെയും പോലീസ് തടഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് കാല്‍നടയായാണ് അദ്ദേഹം ഹത്രാസിലേക്ക് തിരിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്.
