വടക്കിൻ്റെ ആരോഗ്യ സുരക്ഷ; വാണിനഗര്‍ കുടുംബ ആരോഗ്യകേന്ദ്രം പുതിയ കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing വടക്കിൻ്റെ ആരോഗ്യ സുരക്ഷ; വാണിനഗര്‍ കുടുംബ ആരോഗ്യകേന്ദ്രം പുതിയ കെട്ടിടം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്‌തു

മഞ്ചേശ്വരം: എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ വാണിനഗര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടം സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്‌തു. എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു, റിബൺ മുറിച്ചു പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

എന്‍മകജെ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് റംല ഇബ്രാഹിം, ഡെപ്യൂട്ടി ഡി.എ.ഒ ശാന്ത, ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായ്ക്ക്, എന്‍മകജെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.രാമചന്ദ്ര, നരസിംഹ പൂജാരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ചന്ദ്ര ഷെട്ടി, നാരായണ റായ്, കെ.രവി, രാധാകൃഷ്‌ണ പത്തട്ക്ക എന്നിവര്‍ സംസാരിച്ചു.

എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്. സോമശേഖര സ്വാഗതവും വാണിനഗര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍ ഗ്രീഷ്‌മ നന്ദിയും പറഞ്ഞു.

0Shares