സ്റ്റാലിൻ്റെ പേരിൽ ക്ഷേത്രങ്ങൾ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള വ്യാജ വാർത്ത; തമിഴ്‌നാട് യുവമോർച്ച അധ്യക്ഷനെതിരെ കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing സ്റ്റാലിൻ്റെ പേരിൽ ക്ഷേത്രങ്ങൾ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള വ്യാജ വാർത്ത; തമിഴ്‌നാട് യുവമോർച്ച അധ്യക്ഷനെതിരെ കേസെടുത്തു

വ്യാജവാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചതിൽ തമിഴ്‌നാട് യുവമോർച്ച അധ്യക്ഷനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ വിനോദ് പി. സെൽവനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ക്ഷേത്രങ്ങൾ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിനോദ് പി. ശൽവൻ പോസ്റ്റ് ചെയ്യുകയായിരുന്നു.

സ്റ്റാലിനുമായി സാമ്യതയുള്ള ഒരു കാരിക്കേച്ചർ വിനോദ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇളങ്കോവൻ എന്നയാൾ പരാതി നല്കിയത്.സെക്ഷൻ 153, 505 (1)(യ),505 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വാർത്ത വ്യാജമാണെന്നും സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇളങ്കോവൻ പരാതി നൽകിയത്.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കർശന നടപടികളെടുക്കുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ശങ്കർജിവാൽ അറിയിച്ചു. കാരിക്കേച്ചറിനൊപ്പം രണ്ട് ബുൾഡോസറുകൾ ഒരു ക്ഷേത്രത്തിൻ്റെ ഗോപുരം ഇടിച്ചുനിരപ്പാക്കുന്നതായ ചിത്രമാണ് വിനോദ് പോസ്റ്റ് ചെയ്തത്. സ്വാതന്ത്ര സമരകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഹിന്ദുയിസം അടിച്ചമർത്തപ്പെടുന്നത് ഈ കാലഘട്ടത്തിലാണെന്ന കുറിപ്പും വിനോദ് പോസ്റ്റു ചെയ്തിരുന്നു.

0Shares