കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചു; യൂട്യൂബ് നോക്കി കള്ളനോട്ടടി; രണ്ടുപേർ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചു; യൂട്യൂബ് നോക്കി കള്ളനോട്ടടി; രണ്ടുപേർ പിടിയിൽ

യൂട്യൂബ് നോക്കി കള്ളനോട്ടടിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ഈ റോഡിലാണ് സംഭവം. മണിക്കപാളയം സ്വദേശികളായ എം. സതീഷും, സദ്‌വന്ദറും ആണ് പോലീസ് പിടിയിലായത്. ഓട്ടോ ഡ്രൈവർമാരാണ് പ്രതികൾ.

കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെ ഇരുവരും സ്വന്തമായി നോട്ടു നിര്‍മാണം തുടങ്ങുകയായിരുന്നു.യൂട്യൂബ് നോക്കിയാണ് ഇവര്‍ കള്ളനോട്ടടിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇവരുടെ കയ്യില്‍ നിന്നും ഇരുപതിനായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി.

0Shares