വ്യാജ കൊവിഡ് വാക്‌സിനും വിപണിയിലെത്താന്‍ സാധ്യത; മുന്നറിയിപ്പുമായി ഇന്റർപോൾ

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജ കൊവിഡ് വാക്‌സിനും വിപണിയിലെത്താന്‍ സാധ്യത; മുന്നറിയിപ്പുമായി ഇന്റർപോൾ

വ്യാജ കൊവിഡ് വാക്‌സിനുകളും വിപണിയിലെത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റർപോൾ. ഇന്റർനെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്‌സിനുകളുടെ പരസ്യം നൽകാനും അവ വിൽക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റർപോൾ നൽകുന്ന മുന്നറിയിപ്പ്.

ഇതുസംബന്ധിച്ച് 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കും ഇന്റർപോൾ നോട്ടീസ് നൽകി. കൊവിഡ് വാക്‌സിനുകളുടെ അനധികൃത പരസ്യങ്ങൾ, കൃത്രിമം കാണിക്കൽ, മോഷണം തുടങ്ങിയവ തടയാൻ തയാറെടുക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

വ്യാജ വാക്‌സിനുകൾ സംബന്ധിച്ച് ഓറഞ്ച് നോട്ടീസാണ് ഇന്റർപോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയായി പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നൽകുന്നതിനാണ് ഓറഞ്ച് നോട്ടീസ് നൽകാറുള്ളത്.

വ്യാജ വാക്‌സിനുകൾ വിൽക്കാൻ ശ്രമിക്കുന്ന വെബ്‌സൈറ്റുകൾ തിരിച്ചറിയണമെന്നും ഇന്റർപോൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊവിഡ് വാക്‌സിന് ബ്രിട്ടൻ കഴിഞ്ഞ ദിവസം അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

0Shares