
ഒരു കൈ മാത്രമുള്ളൂ എന്ന് അവകാശപ്പെട്ട് ഭിക്ഷാടനം നടത്തിയിരുന്നയാള്‍ പൊലീസിൻ്റെ പിടിയില്‍. തമിഴ്‌നാട് ഉദുമലൈയില്‍ നിന്നുമെത്തി മറയൂരില്‍ ഭിക്ഷ യാചിച്ച് തട്ടിപ്പ് നടത്തിയ ഹക്കീമാണ് പൊലീസ് പിടിയിലായത്. ഒരു കൈ മാത്രമുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഭിക്ഷാടനം നടത്തിയത്.

എന്നാൽ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട എസ്.ഐ.പി.ജി.അശോക് കുമാറും സംഘവും ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ച നിലയിൽ ഒരു കൈ കണ്ടെത്തിയത്. ഇയാളെ താക്കിത് ചെയ്ത ശേഷം സ്വദേശമായ ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചതായി പൊലീസ് പറഞ്ഞു.
