കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ല; ഓണ്‍ലൈന്‍ ഡെലിവറി പോലീസ്ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ മാത്രം

  • Post category:local news
  • Reading time:1 min read
You are currently viewing കണ്ടെയ്‌മെന്റ്  സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ല; ഓണ്‍ലൈന്‍ ഡെലിവറി   പോലീസ്ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ മാത്രം

കാസർകോട് ജില്ലയിൽ കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ലെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.എന്നാല്‍ കണ്ടെയ്‌മെന്റ് സോണിലെ വ്യവസായശാലകളിലെ തൊഴിലാളികള്‍ വ്യവസായശാലയ്ക്ക് അകത്ത് തന്നെ താമസിക്കുന്നവരും പുറത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരുമാണെങ്കില്‍ അത്തരം വ്യവസായശാലകള്‍ക്ക് പ്രവര്‍ത്തിക്കാം.

അതേപോലെ തന്നെ, കണ്ടെയ്‌മെന്റ് സോണില്‍ സാധനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് അതത് കണ്ടെയ്‌മെന്റ്‌സോണിന്‍റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ അനുമതി നിര്‍ബന്ധമാണ്.മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല.എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പോലീസിനെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും അഞ്ച് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.25 നും 35 നും ഇടയില്‍ പ്രായമുള്ളമുള്ളവരായിരിക്കണം.ഇവര്‍ക്ക് പോലീസിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി,അതത് വാര്‍ഡില്‍ പോലീസ് വോളണ്ടിയര്‍മാരായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഇവരെ നിയോഗിക്കും.

0Shares