
കാസർകോട്: മുളിയാർ മുണ്ടക്കെ ഡാമിൽ ഷെട്ടറിൻ്റെ ഇടയിൽ കുടുങ്ങി കുടുങ്ങി അത്യന്തം അപൂർവ്വഇനത്തിൽപ്പെട്ട ഭീമൻആമയെ (പാലപൂവൻ) ചത്ത നിലയിൽ കണ്ടെത്തി. ഭീമൻ ആമകൾ സംസ്ഥാന വനം-വന്യജീവിസംരക്ഷണപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ്. അതുകൊണ്ടുതന്നെ ഇതിനെവേട്ടയാടുന്നതും ,ഉപദ്രവിക്കുന്നതും 7വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

ഭീമൻ ആമകളെ പറ്റി കഴിഞ്ഞ മൂന്നു വർഷമായി പയസിനിപുഴയിൽറിസർച്ച്നടത്തിവരികയാണ്. അസി.ഫോറസ്റ്റ്കൺസർവേറ്റർ പി.ധനേഷ്കുമാറിൻ്റെ നേതൃത്വത്തിൽറിസർച്ച്ഓഫീസർ അയൂഷിജയൻ ഫോറസ്റ്റ് ഓഫീസർമാരായ ,സത്യൻ,ജയകുമാർ,എൻ . പിരാജു, ബി. അബ്ദുൾഗഫൂർ, ആർ. ആർ. ടി അംഗങ്ങളായസനൽ, അബുല്ല കുഞ്ഞികുളത്തൂർ , ബിജിത്ത്, ലൈജുഎന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ആമയുടെ ജഡം നാളെ വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടം ചെയ്യും. മുളിയാർ വില്ലേജ്ഓഫീസർ സുജിത്ര ഇൻക്വേസ്റ്റ് നടപടികൾക്ക് സാക്ഷിയായി.
