പ്രവാസികൾ വാക്‌സിനേഷൻ ചാലഞ്ച് ഏറ്റെടുക്കണം: കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.കെ അബ്ദുള്ള

  • Post category:local news
  • Reading time:1 min read
You are currently viewing പ്രവാസികൾ വാക്‌സിനേഷൻ ചാലഞ്ച് ഏറ്റെടുക്കണം: കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.കെ അബ്ദുള്ള

ബേക്കൽ/ കാസര്‍കോട് : കേരള സർക്കാർ വാക്‌സിനേഷൻ സൗജന്യമായി നൽകുമെന്ന കേരള മുഖ്യമന്ത്രി യുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. അതുകൊണ്ടുതന്നെ മുഴുവൻ പ്രവാസികളും വാക്സിൻ ചാലഞ്ചിൽ പങ്കാളികളായി നിർലോഭം സഹായം ചെയ്യണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.കെ അബ്ദുള്ള അവശ്യപ്പെട്ടു.

വാക്‌സിനേഷൻ വഴി മനുഷ്യ ജീവൻ വില്പന ചരക്കാക്കിയ കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ഏപ്രിൽ 28 ന് 5.30 മുതൽ 6 മണിവരെ നടക്കുന്ന വീട്ടു സത്യാഗ്രഹ സമരത്തിൽ മുഴുവൻ പ്രവാസി കുടുംബങ്ങളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

0Shares