ലീഗിന്‍റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും; കാസർകോട് സീറ്റിൽ യു.ഡി.എഫ് ജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേ

  • Post category:news
  • Reading time:1 min read
You are currently viewing ലീഗിന്‍റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും; കാസർകോട് സീറ്റിൽ യു.ഡി.എഫ് ജയം പ്രവചിച്ച് എക്സിറ്റ്  പോൾ സർവ്വേ

നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് സീറ്റിൽ യു.ഡി.എഫിന് വിജയം പ്രവചിച്ച് ഏഷ്യാനെറ്റ് ചാനല്‍ സർവേ.കാസർകോട് സീറ്റിൽ മുസ്‌ലിം ലീഗിന്‍റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും എന്നാണ് സർവേ പ്രവചനം. ന്യൂനപക്ഷവോട്ടുകൾ അതീവ നിർണായകമായ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായെന്നും സർവ്വേ.

എൽ.ഡി.എഫിനായി ഐ.എൻ.എല്ലിലെ എം.എ.ലത്തീഫാണ് മത്സരിക്കുന്നത്.ബി.ജെ.പിക്കായി ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്തും മത്സരിക്കുന്നു. 2016-ൽ 8000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻ.എ.നെല്ലിക്കുന്ന് ബി.ജെ.പിയിലെ രവീശതന്ത്രി കുണ്ടാറെ പരാജയപ്പെടുത്തി വിജയിച്ചത്. അതേസമയം എൽ.ഡി.എഫിനെ മറികടന്ന് കാസർകോട് സീറ്റിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും സർവേ പ്രവചിക്കുന്നു.

0Shares