എക്സെെസ് സംഘം നടത്തിയ വ്യാജമദ്യ വേട്ട; കൊലകേസിലെ പ്രതിയും സീരിയൽ നടിയും പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing എക്സെെസ് സംഘം നടത്തിയ വ്യാജമദ്യ വേട്ട; കൊലകേസിലെ പ്രതിയും സീരിയൽ നടിയും പിടിയില്‍

എക്സെെസ് സംഘം നടത്തിയ വ്യാജമദ്യ വേട്ടയിൽ നെയ്യാറ്റിൻകരയിൽ കൊലകേസിലെ പ്രതിയും സീരിയൽ നടിയും പിടിയിലായി. വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്. നെയ്യാറ്റിൻകരയിൽ നിന്ന് 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയുമാണ് എക്സൈസ് സംഘം കണ്ടെടുത്തത്.

അതേസമയം പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

0Shares