കർഷക ദിനത്തിൽ മാതൃകാ കർഷകരെ ആദരിച്ചു; തൃക്കരിപ്പൂരിൽ നാടൻ മത്സരങ്ങളും

  • Post category:local news / news
  • Reading time:1 min read
You are currently viewing കർഷക ദിനത്തിൽ മാതൃകാ കർഷകരെ ആദരിച്ചു; തൃക്കരിപ്പൂരിൽ നാടൻ മത്സരങ്ങളും

തൃക്കരിപ്പൂർ: കാര്‍ഷിക വികസന കര്‍ഷക കര്‍ഷകക്ഷേമ വകുപ്പ് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. ചിങ്ങം ഒന്നിന്ന് സി.എച്ച് മുഹമ്മദ് കോയ സ്‌മാരക ഹാളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് കര്‍ഷകരെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹാഷിം എ.കെ അദ്ധ്യക്ഷനായി.

കെ.മുഹമ്മദ് കുഞ്ഞി മണിയനോടി, കെ.തമ്പാന്‍ വൈക്കത്ത്, പുളുക്കൂല്‍ കാര്‍ത്യായനി ഒളവറ, എള്ളത്ത് കുഞ്ഞികൃഷ്ണന്‍ മണിയനോടി, ടി.കുഞ്ഞിരാമന്‍ മൈത്താണി, അക്ഷയ് ആനന്ദ് പേക്കടം, മുഹമ്മദ് സഫാന്‍ കൈക്കോട്ടുകടവ് എന്നീ കര്‍ഷകരെ ആദരിച്ചു. കര്‍ഷകര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകൾ തൃക്കരിപ്പൂര്‍ ടി.എഫ്.എസ്.ബി വൈസ്. പ്രസിഡണ്ട് ടി.ധനഞ്ജയന്‍ വിതരണം ചെയ്‌തു.

എം.മനു, ഷംസുദ്ദീന്‍ ആയിറ്റി, സൌദ.എം, ടി.എസ് നജീബ്, ചന്ദ്രമതി.സി, എം.കെ ഹാജി, കെ.വി കാര്‍ത്യായണി, ശശിധരന്‍.കെ, വി.വി അബ്ദുള്ള, എം.വി സുകുമാരന്‍, കെ.വി വിജയന്‍, ഗംഗാധരന്‍.എം, ഇ.ബാലന്‍, എം.പി പ്രകാശന്‍, പി.പി ബാലകൃഷ്ണന്‍, എ.ജി ബഷീര്‍, ടി.കെ മുസ്തഫ, ഇ.നാരായണന്‍, എം.മാലതി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ രജീന.എ സ്വാഗതവും
അസിസ്റ്റണ്ട് കൃഷി ഓഫീസര്‍ സതീശന്‍.പി നന്ദിയും പറഞ്ഞു.

കര്‍ഷക ദിനത്തോടനുബന്ധിച്ച്‌ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാര്‍ഷിക ക്വിസ്, പൊതുജനങ്ങളുടെ നാട്ടിപ്പാട്ട്, ഓലമെടയല്‍, തെങ്ങുകയറ്റ മത്സരം എന്നിവയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

0Shares