
കാസർകോട്: മേയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് പെഡലേഴ്‌സുമായി സഹകരിച്ച് നടത്തിയ സൈക്കിള്‍ റാലി ജനശ്രദ്ധ നേടി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ റാലി കാലിക്കടവില്‍ അവസാനിച്ചു.
27 പേര്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു. എം.രാജഗോപാലന്‍ എം.എല്‍.എ റാലി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പെഡലേഴ്‌സ് സെക്രട്ടറി ബാബു മയൂരി, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അരുണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. പ്രിസം സബ് എഡിറ്റര്‍ വി.സുമിത്ത്, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഇ.കെ.നിധീഷ്, അനുമോദ് എന്നിവര്‍ പങ്കെടുത്തു.
