
മാരുതി സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ടുവന്ന കർണാടക വിദേശ മദ്യവുമായി ഒരാളെ എക്‌സ്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. തന്ത്രപ്രധാന നീക്കത്തിലൂടെ ആണ് മദ്യക്കടത്ത് നടത്തിയ മയിലാട്ടി സ്വദേശിയായ അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തത്.
ബുധനാഴ്‌ച കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെണ്ട് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും സംഘവുമാണ് ബന്ദിയോട് നിന്നും 112.32 ലിറ്റർ കർണാടക മദ്യം പിടികൂടിയത്.

അനധികൃത മദ്യക്കടത്തിന് ഉപയോഗിച്ച KL60 N 3521 കാർ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി. മദ്യവേട്ടയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷാദ്.കെ, സതീശൻ. കെ.മഞ്ചുനാഥൻ.വി, നസറുദ്ദീൻ എ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ് മോൾ ജോൺ എന്നിവർ ഉണ്ടായിരുന്നു.
