തിരുവനന്തപുരത്തെ ബി.ജെ.പി മുന്നേറ്റത്തിൽ ജാഗ്രത വേണം; പരീക്ഷാ തട്ടിപ്പും നികുതി വെട്ടിപ്പും പാർട്ടിക്ക് നാണക്കേടുണ്ടാക്കി: വിമർശനവുമായി മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരത്തെ ബി.ജെ.പി മുന്നേറ്റത്തിൽ ജാഗ്രത വേണം; പരീക്ഷാ തട്ടിപ്പും നികുതി വെട്ടിപ്പും പാർട്ടിക്ക്  നാണക്കേടുണ്ടാക്കി: വിമർശനവുമായി മുഖ്യമന്ത്രി

പിഎസ്സി പരീക്ഷ തട്ടിപ്പും കോർപ്പറേഷൻ നികുതി വെട്ടിപ്പും പാർട്ടിക്ക് കളങ്കമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. ജില്ലയിൽ ബി.ജെ.പി മുന്നേറ്റത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. നഗര മേഖലയിലും വർക്കല ചിറയൻകീഴ് മേഖലയിലുമുള്ള ബി.ജെ.പിയുടെ വളർച്ചയിൽ ജില്ലാ ഘടകത്തെ മുഖ്യമന്ത്രിയുടെ വിമർശിച്ചു.

പ്രവർത്തന റിപ്പോർട്ടിൽ എ. സമ്പത്തിനെതിരെയും വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് റിപ്പോർട്ട്. വിഭാഗീയത ഇല്ലാതായെങ്കിലും തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം.

ദത്ത് വിവാദത്തിലും മുഖ്യമന്ത്രി കുറ്റപ്പെടുത്തൽ നടത്തി. ഫേസ്ബുക്ക് വ്യക്തി പൂജയ്ക്ക് ഉപയോഗിക്കരുതെന്നും ജില്ലയിലെ ബി.ജെ.പിയുടെ വളർച്ചയിൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അതേസമയം, പ്രവർത്തന റിപ്പോർട്ടിൽ മുൻഎം.പി എ. സമ്പത്തിന് നേരെ രൂക്ഷ വിമർശനമുണ്ടായി. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധപുലർത്തുന്നില്ലെന്നാണ് വിമർശനം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.

0Shares