രാജ്യം വിടാന്‍ ശ്രീലങ്കയിൽ മുന്‍ മന്ത്രി എയര്‍പോര്‍ട്ടില്‍; തിരിച്ചറിഞ്ഞ് ബഹളം വച്ച് യാത്രക്കാര്‍, ഒടുവിൽ യാത്ര മുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യം വിടാന്‍ ശ്രീലങ്കയിൽ  മുന്‍ മന്ത്രി എയര്‍പോര്‍ട്ടില്‍; തിരിച്ചറിഞ്ഞ് ബഹളം വച്ച് യാത്രക്കാര്‍, ഒടുവിൽ യാത്ര മുടങ്ങി

ശ്രീലങ്കയിൽ രാജ്യം വിടാന്‍ ശ്രമിച്ച മുന്‍ മന്ത്രി ബേസില്‍ രജപക്സെയെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ദുബൈ വഴി വാഷിങ്ടണിലേക്ക് പോകാന്‍ ലക്ഷ്യമിട്ടാണ് ബേസില്‍ കൊളംബോ വിമാനത്താവളത്തില്‍ എത്തിയത്. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ സഹോദരനാണ് മുന്‍ ധനകാര്യമന്ത്രി കൂടിയായ ബേസില്‍.

വിമാനത്താവളത്തിലെ വി.ഐ.പി ടെര്‍മിനലിലൂടെ അകത്തേക്ക് കടന്ന ബേസിലിനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ് തടയുകയായിരുന്നു. തുടര്‍ന്നാണ് ബേസില്‍ രാജപക്സെയ്ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുപോവേണ്ടി വന്നത്. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ തന്നെ ബേസില്‍ രാജിവെച്ചിരുന്നു. രാജപക്സൈ കുടുംബത്തിലെ ഇളയ സഹോദരനമാണ് ബേസില്‍ രാജപക്സൈ. അതിനിടെ ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ ജൂലൈ 20ന് തിരഞ്ഞെടുക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

0Shares