
കാഞ്ഞങ്ങാട് / കാസർകോട്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. ചൊവാഴ്‌ച രാത്രി ദേശീയ പാതയിൽ ക്രൈസ്റ്റ് സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിൽ KL 13 AN 5205 നമ്പർ കാറിൽ കടത്തുകയായിരുന്ന 1.3കിലോ കഞ്ചാവുമായി മടിക്കൈ, മൂന്നുറോഡ്, നെല്ലാംകുഴി വീട്ടിൽ തോമസിൻ്റെ മകൻ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ.പി.എസിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈൻ, എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരായ രജീഷ് മനു, ജ്യോതിഷ്, എന്നിവരും ഉണ്ടായിരുന്നു.
