ഇ.വി.എമ്മില്‍ ബി.ജെ.പി കൃത്രിമം കാണിച്ചു; ആരോപണവുമായി ഗുജറാത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

  • Post category:news
  • Reading time:1 min read
You are currently viewing ഇ.വി.എമ്മില്‍ ബി.ജെ.പി കൃത്രിമം കാണിച്ചു; ആരോപണവുമായി ഗുജറാത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

വോട്ടിംഗ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാന്ധിധാം സ്ഥാനാര്‍ത്ഥി ഭരത് സോളങ്കിയാണ് വോട്ടെണ്ണല്‍ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അതേസമയം ബി.ജെ.പിയുടെ ഹോം ഗ്രൗണ്ട് എന്ന് പറയപ്പെടുന്ന ഗുജറാത്തില്‍ ചരിത്ര വിജയത്തോടെ ഏഴാം തവണയും പാര്‍ട്ടി അധികാരത്തില്‍ എത്താന്‍ ഒരുങ്ങുകയാണ്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഇദ്ദേഹം കഴുത്തില്‍ കുരുക്ക് മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇത് കണ്ട് പ്രവര്‍ത്തകര്‍ സോളങ്കിയെ തടഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

0Shares