
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരം പുനർനിർണയിച്ചു. പുതിയ കണക്ക് പ്രകാരം എവറസ്റ്റിന്‍റെ ഉയരം 8848.86 മീറ്റർ ആണെന്ന് നേപ്പാളും ചൈനയും അറിയിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്‍റെ ഉയരം പുനർനിർണയിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

2015ലെ ഭൂചലനത്തിന് ശേഷം എവറസ്റ്റിന്‍റെ ഉയരത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതോടെയാണ് വീണ്ടും ഉയരം കണക്കാക്കാൻ നേപ്പാൾ തീരുമാനിച്ചത്. 1954ൽ സർവേ ഓഫ് ഇന്ത്യ നടത്തിയ അളവെടുക്കൽ പ്രകാരം 8848 മീറ്റർ ആയിരുന്നു ഉയരം.
ഇപ്പോൾ .86 മീറ്ററിന്‍റെ വർദ്ധനയാണ് എവറസ്റ്റിന്‍റെ ഉയരത്തിലുണ്ടായതായി നേപ്പാളും ചൈനയും കണ്ടെത്തിയിരിക്കുന്നത്.
