ഇടതുപക്ഷം കൂടുതൽ കുരുക്കിലേക്ക്; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

  • Post category:news
  • Reading time:1 min read
You are currently viewing ഇടതുപക്ഷം കൂടുതൽ കുരുക്കിലേക്ക്; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സി. എം. രവീന്ദ്രനാണ് ഇഡി നോട്ടീസ് കൊടുത്തത് . വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ ആണ് ഇ .ഡി നിര്‍ദേശം.

ഇതോടു കൂടി ഇടതുപക്ഷം കൂടുതൽ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ പേര് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം സി.എം. രവീന്ദ്രനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.

0Shares