എൻഡോ സൾഫാൻ ദുരിതം; ഇരകൾക്ക് ആദിവാസി സമര പോരാളികളുടെ പിന്തുണ ഉണ്ടാകും: കാളിദാസൻ

  • Post category:local news / news
  • Reading time:1 min read
You are currently viewing എൻഡോ സൾഫാൻ ദുരിതം; ഇരകൾക്ക് ആദിവാസി സമര പോരാളികളുടെ പിന്തുണ ഉണ്ടാകും: കാളിദാസൻ

കാഞ്ഞങ്ങാട് / കാസർകോട്: നീതിക്ക് വേണ്ടി സമരം ചെയ്യുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നിലമ്പൂർ ആദിവാസി സമര പ്രവർത്തകരുടെ പൂർണ്ണ പിന്തുണ. രണ്ടാ ദിവസത്തെ സമരം ഉദ്ഘാടനം ചെയ്‌തു കാളിദാസൻ മലപ്പുറം പ്രഖ്യാപിച്ചു.

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ജനുവരി 30ന് രാവിലെയാണ് എൻഡോസൾഫാൻ അനിശ്ചിതകാല സമരം ആരംഭിച്ചത്.

പ്രമീള ചന്ദ്രൻ അധ്യക്ഷ്യം വഹിച്ചു. പി.അജിത, ഇ.തമ്പാൻ, ആമിന പള്ളിക്കര, ഭവാനി ബേളൂർ, സി.എച്ച് ബാലകൃഷ്ണൻ, അസീസ് കല്ലഞ്ചിറ സംസാരിച്ചു. ശ്രീധരൻ മടിക്കൈ സ്വാഗതവും രാധാകൃഷ്ണൻ അഞ്ചംവയൽ നന്ദിയും പറഞ്ഞു.

0Shares