എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; 3,714 പേരുടെ പട്ടിക തയ്യാറായതായി സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; 3,714 പേരുടെ പട്ടിക തയ്യാറായതായി സുപ്രീം കോടതിയിൽ  സംസ്ഥാന സര്‍ക്കാര്‍

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായ 3,714 പേരുടെ പട്ടിക തയ്യാറായതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പുരോഗതി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ഹരായവരില്‍ 3,667 പേര്‍ക്ക് നഷ്ടപരിഹാരമായ അഞ്ച് ലക്ഷം രൂപ നല്‍കാന്‍ അനുമതി നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേരളം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിനിടെ നാല് യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയെന്നും കേരളം വ്യക്തമാക്കി. 2017ലെ വിധി നടപ്പാക്കാത്തതിനെതിരായ കോടതിയ ലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സുപ്രീം കോടതി വിധി കേരളം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളാണ് കോടതിയെ സമീപിച്ചത്.

0Shares