മാധ്യമ മേഖലയിലെ തൊഴില്‍ ചൂഷണം; അന്യായമായ പിരിച്ചുവിടൽ; മാധ്യമ മാനേജ്‌മെൻറുകളും യൂണിയനുമായി തൊഴിൽ വകുപ്പിന്‍റെ പ്രാഥമിക ചർച്ച പൂർത്തിയായി

  • Post category:news
  • Reading time:2 mins read
You are currently viewing മാധ്യമ മേഖലയിലെ തൊഴില്‍ ചൂഷണം; അന്യായമായ പിരിച്ചുവിടൽ; മാധ്യമ മാനേജ്‌മെൻറുകളും യൂണിയനുമായി തൊഴിൽ വകുപ്പിന്‍റെ പ്രാഥമിക ചർച്ച പൂർത്തിയായി

മാധ്യമ മേഖലയിലെ തൊഴിൽ ചൂഷണ​ത്തിന്​ പരിഹാരം തേടി ഹൈകോടതി നിർദേശ പ്രകാരം തൊഴിൽ വകുപ്പിന്‍റെ പ്രാഥമിക ചർച്ച പൂർത്തിയായി. മാസങ്ങളായി തുടരുന്ന ശമ്പള നിഷേധം, ശമ്പളം വെട്ടിക്കുറയ്​ക്കൽ, കോവിഡി​െൻറ മറവിലുള്ള അന്യായമായ പിരിച്ചുവിടൽ എന്നീ നടപടികൾ ചോദ്യ​ംചെയ്​തു കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി നിർദേശ പ്രകാരമാണ്​ തൊഴിൽ വകുപ്പ്​ ഇടപെടൽ. തൊഴിൽ പ്രശ്​നം നിലനിൽക്കുന്ന മാധ്യമ മാനേജ്‌മെൻറുകളും യൂണിയനുമായി ചര്‍ച്ച നടത്തി രണ്ടു മാസത്തിനകം പ്രശ്​നം തീര്‍പ്പാക്കണമെന്നായിരുന്നു ജസ്​റ്റീസ്​ അമിത്​ റാവലിന്‍റെ ഉത്തരവ്​.

ടൈംസ്​ ഓഫ് ഇന്ത്യ,ഡെക്കാൺ ക്രോണിക്കിൾ, മംഗളം, മാധ്യമം ,ചന്ദിക, ദീപിക, വീക്ഷണം, ജയ്​ഹിന്ദ്​ ടി.വി, ദർശന ടി.വി, തത്സമയം അടക്കം മാധ്യമസ്ഥാപനങ്ങളിലെ പ്രശ്​നങ്ങൾ ഉന്നയിച്ചാണ് യൂണിയൻ ഹൈകോടതിയെ സമീപിച്ചത്​. മാധ്യമ മാനേജ്‌മെൻറുകളും സംസ്ഥാന സര്‍ക്കാറും പത്രപ്രവര്‍ത്തക യൂണിയനും ഉൾപ്പെട്ട ത്രികക്ഷി ചർച്ച നടത്തി പരിഹാരം കാണാൻ നിർദേശിച്ചാണ്​ ഹൈകോടതി ഹര്‍ജി തീർപ്പാക്കിയത്​.

കോവിഡ്​ പശ്​ചാത്തലത്തിൽ വീഡിയോ കോൺഫറൻസ്​ മുഖേനയായിരുന്നു ചർച്ച. ജനുവരിക്കു മുന്‍പേ ശമ്പള കുടിശ്ശിക വരുത്തിയ സ്​ഥാപനങ്ങൾ പോലും ലോക്​ഡൗൺ ആണ്​ ശമ്പളനിഷേധത്തിന്​ കാരണമായി ചൂണ്ടിക്കാട്ടിയത്​. എന്നാൽ, ഇക്കാലയളവിലെ ശമ്പള വിതരണത്തിന്‍റെയും കുടിശ്ശികയുടെയും വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ചർച്ചയ്​ക്കു നേതൃത്വം നൽകിയ ഹെഡ്​ ക്വാർ​േട്ടഴ്​സ്​ ലേബർഓഫിസർ ഷമീം അഹമ്മദ്​ മാനേജ്​മെൻറുകൾക്ക്​ നിർദേശം നൽകി.

ശമ്പള നിഷേധത്തിന്‍റെയും വെട്ടിക്കുറയ്​ക്കലിന്‍റെയും പിരിച്ചുവിടലിന്‍റെയും കൃത്യമായ വിവരങ്ങൾ നൽകാൻ യൂണിയനോടും ആവശ്യപ്പെട്ടിട്ടുണ്ട്​. അടുത്തയാഴ്​ച വീണ്ടും ചർച്ച നടക്കും. സ്​ഥാപനത്തിലെ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി ശമ്പള വിഷയത്തിൽ ഒത്തുതീർപ്പ്​ ഉണ്ടാക്കിയതായി മാധ്യമം​ മാനേജ്​മെൻറ്​ റിപ്പോർട്ട്​ ചെയ്​തതായും അദ്ദേഹം അറിയിച്ചു.

കോവിഡ്​ വ്യാപനത്തിന്‍റെ ദുരിതകാലത്ത് മാസ ശമ്പളം പോലും നിഷേധിക്കുന്ന മാനേജ്‌മെൻറുകളുടെ നടപടി മാധ്യമപ്രവര്‍ത്തകരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ തമ്പാൻ തോമസ്​ മുഖേന സമർപ്പിച്ച ഹര്‍ജിയില്‍ യൂണിയൻ ചൂണ്ടിക്കാട്ടിയിരുന്നു.

കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ്​ കെ.പി റജി, ജനറൽ സെക്രട്ടറി ഇ.എസ്​ സുഭാഷ്​, സംസ്​ഥാന കമ്മിറ്റി അംഗം കെ.സി റിയാസ്​(തത്സമയം), പത്തനംതിട്ട ജില്ല സെക്രട്ടറി ബിജു കുര്യൻ(ദീപിക), ദിലീപ്​ കുമാർ(മംഗളം), നജീബ്​(ചന്ദ്രിക), സാജൻ പള്ളൂർ(ദർശന ടി.വി) എന്നിവർ ചർച്ചയിൽ യൂണിയ​െന പ്രതിനിധീകരിച്ചു.

0Shares