മുംബൈയിൽ നിന്ന് ദുബായിലേക്ക് ഒരേയൊരു യാത്രക്കാരനുമായി സര്‍വീസ് നടത്തി എമിറേറ്റ്‌സ് വിമാനം

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈയിൽ നിന്ന് ദുബായിലേക്ക് ഒരേയൊരു യാത്രക്കാരനുമായി സര്‍വീസ് നടത്തി എമിറേറ്റ്‌സ് വിമാനം

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കാണ്. എന്നാൽ ഇതിനിടെ മുംബൈയില്‍ നിന്ന് ഇകെ-501എമിറേറ്റ്‌സ് വിമാനം ദുബായിലേക്ക് ഒരേയൊരു യാത്രക്കാരനെ വച്ചു സര്‍വീസ് നടത്തി. ദുബായ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന സ്റ്റാര്‍ ജെംസ് ഗ്രൂപ്പ് സി.ഇ.ഒയും ഗോള്‍ഡന്‍ വിസ ഉടമയുമായ ഭാവേഷ് ജാവേരിയാണ് ഒറ്റയ്ക്ക് പറന്നത്.

ഈ ഒരു യാത്രയക്കായി മാത്രം 909ദിര്‍ഹം (ഏതാണ്ട് 18,000 രൂപ) ജാവേരി ചെലവാക്കി. എന്നിരുന്നാലും തനിക്ക് എമിറേറ്റ്‌സ് ഏറെ ഊഷ്മളമായ വരവേൽപ്പ് നൽകി എന്ന് ജാവേരി പറയുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യു.എ.ഇയിലെത്താന്‍ വിലക്ക് നിലവിലുണ്ട്.

എങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യു.എ.ഇ പൗരന്മാര്‍ എന്നിങ്ങനെ ഉള്ളവർക്ക് യു.എ.ഇ അധികൃതരുടെ യാത്ര അനുമതി ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

0Shares