
കാസർകോട്: അസിസ്റ്റൻറ്കൺസർവേറ്റർ (സോഷ്യൽ)ഫോറസ്ട്രി പി.ധനേഷ്കുമാറിൻ്റെ നിർദ്ദേഷശ പ്രകാരം മുളിയാർപഞ്ചായത്തിലെ പയസിനിപുഴക്കരയിൽനിന്നും കിട്ടിയ ഭീമൻ ആമ (പാലപൂവൻ)യുടെ മുട്ടകൾ വിരഞ്ഞ ആറ്കുഞ്ഞുങ്ങളെ പാണ്ടിക്കണ്ടം പുഴയിൽ മുളിയാർ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് പി.വി മിനി തുറന്ന് വിട്ടു.

വനം -വന്യജീവിസംരക്ഷണപട്ടികയിൽ ഷെഡ്യുൾഒന്നിൽപ്പെട്ട ജീവിയായ ഇതിനെ വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും ഏഴ് വർഷംതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് അസി. കൺസർവേറ്റർ പി. ധനേഷ്കുമാർപറഞ്ഞു.

ചടങ്ങിൽ നാരായണികുട്ടി വാർഡ്മെമ്പർ ,സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി സത്യൻ, ഡി.എസ്.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡൻറ് ബി.അബ്ദുൾ ഗഫൂർ, പി.ശശിധരൻ നായർ, കൃഷ്ണൻ മുളിയാർ, എം. അബുള്ള കുഞ്ഞി, പി.സുകുമാരൻനായർ, കുഞ്ഞികൃഷ്ണൻ, അജിൻ എസ്.വി രവി ചെറ്റത്തോട്, ഗോഗുൽദാസ് എന്നിവർപങ്കെടുത്തു.
