മന്ത്രി കെ. ടി ജലീലിന്‍റെ മൊഴി തൃപ്തികരമെന്ന് ഇ ഡി ; ചോദ്യം ചെയ്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രി കെ. ടി ജലീലിന്‍റെ മൊഴി തൃപ്തികരമെന്ന് ഇ ഡി ; ചോദ്യം ചെയ്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിൽ

മന്ത്രി കെ.ടി ജലിലിനെ ചോദ്യം ചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ഈ പരാതിയില്‍ ഇനി ജലീലിന്‍റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി ജലിലിന്‍റെ മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് ഇഡി ജലീലിനെ ചോദ്യം ചെയ്തതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഇഡി അനൗദ്യോഗികമായി വ്യക്തത വരുത്തിയിരിക്കുന്നത്.

യു.എ.ഇ കോണ്‍സുലേറ്റ് വഴി റംസാന്‍ കിറ്റും ഖുറാനും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി തന്നോട് വിശദീകരണം തേടിയതെന്ന് ജലീല്‍ കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

0Shares