
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പിടിമുറുക്കി ഇ.ഡി. കേസുമായി ബന്ധപ്പെട്ട് മുന്‍ എം.പി പി.കെ.ബിജു, പി.കെ.ഷാജന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കാര്യത്തിൽ ഇ.ഡിയുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എ.സി മൊയ്തീന്‍, എം.കെ.കണ്ണന്‍ എന്നിവര്‍ക്കെതിരെയും സഹകരണ രജിസ്ട്രാര്‍ക്കെതിരെയും കടുത്ത നടപടിക്ക് നീക്കമുണ്ടെന്നാണ് വിവരം.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കൂടുതൽ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാണ് ഒരുങ്ങുകയാണ് ഇ.ഡി. മുൻ എം.പി പി.കെ ബിജു, സി.പി.എം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി.കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി.

ബിജുവിനോട് വ്യാഴാഴ്‌ചയും ഷാജനോട് വെള്ളിയാഴ്‌ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.
അന്വേഷണ റിപ്പോർട്ട് ഇ.ഡി ആവശ്യപ്പെട്ടെങ്കിലും സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇത് കൈമാറിയിരുന്നില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇ.ഡിയുടെ വാദം.
അതേസമയം എ.സി മൊയ്തീന്‍, എം.കെ.കണ്ണന്‍ എന്നിവരെ കൂടി വൈകാതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. സഹകരണ രജിസ്ട്രാര്‍ ചുമതല വഹിച്ചവര്‍ക്ക് എതിരെയും നടപടിക്ക് തീരുമാനമുണ്ട്. രജിസ്ട്രാര്‍ ചുമതല വഹിച്ചവര്‍ തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് ഇ.ഡി കണ്ടെത്തല്‍. ഓഡിറ്റ് വിവരങ്ങള്‍ മറച്ചുവച്ച് സഹകരണ രജിസ്ട്രാര്‍മാര്‍ തട്ടിപ്പിന് കൂട്ടുനിന്നതായി ഇ.ഡി വ്യക്തമാക്കുന്നു.
