
കാഞ്ഞങ്ങാട് / കാസർകോട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ- പ്ലസ് നേടിയ കുട്ടികൾക്കും യൂണിവേഴ്‌സിറ്റി റാങ്ക് കരസ്ഥമാക്കിയ കുട്ടികൾക്കും 100% വിജയം കരസ്ഥമാക്കിയ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകൾക്കും അനുമോദന പരിപാടിയും സംഘടിപ്പിച്ചു.

മുൻ എം.എൽ.എയും സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡിൻ്റെ വൈസ്. ചെയർമാനുമായ കെ.പി.സതീഷ് ചന്ദ്രൻപരിപാടി ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിൻ ബല്ലത്ത് അധ്യക്ഷനായി. സമീർ അഹമ്മദ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി രമേശൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു.
