
കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ദുബായിൽ പൊതുവേദി പരിപാടികൾ, ഡി.ജെ തുടങ്ങിയ വിനോദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. റെസ്റ്റോറന്റുകളിലും ബിച്ചുകളിലുമായി നടക്കുന്ന ഡി.ജെ പരിപാടികൾ, ലൈവ് ബാന്‍ഡ് തുടങ്ങിയവാ നിരോധന പരിധിയില്‍ വരുമെന്ന് മീഡിയ ഓഫീസും ടൂറിസം വകുപ്പും അറിയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതിനാലാണ് ദുബായിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലൈവ് വിനോദ പരിപാടികൾ നടത്താൻ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ മൂന്നാഴ്ചകളിൽ നടത്തിയ പരിശോധനയിൽ 200ൽ അധികം കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ദുബായ് നഗരത്തിൽ കണ്ടെത്തിയത്.
