ഡ്രൈവിങ് ടെസ്റ്റുകള്‍ ഒറ്റ ദിവസം കൊണ്ട് അമ്പതിലേക്ക് കുറച്ചപ്പോള്‍ വലഞ്ഞത് ജനം; എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങളിലും പ്രതിഷേധം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വലഞ്ഞു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഡ്രൈവിങ് ടെസ്റ്റുകള്‍ ഒറ്റ ദിവസം കൊണ്ട് അമ്പതിലേക്ക് കുറച്ചപ്പോള്‍ വലഞ്ഞത് ജനം; എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങളിലും പ്രതിഷേധം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വലഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. വ്യാഴാഴ്‌ച മുതല്‍ ഒരു കേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ വാക്കാൽ പറഞ്ഞിരുന്നു.

മന്ത്രി ടിവി മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു ഉത്തരവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ട് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മുൻകാലത്തെ പോലെ ഡ്രിങ് ടെസ്റ്റുകൾ നടത്താൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.

എല്ലാ ടെസ്റ്റ് കേന്ദ്രങ്ങളിലും എത്തിയവർ ഉദ്യോഗസ്ഥരോട് പ്രശ്‌നമുണ്ടാക്കുകയും കയ്യാങ്കളിയിൽ എത്തുകയും ചെയ്‌തു. നേരത്തെ തിയതി കിട്ടി എത്തിയവർ പ്രതിഷേധിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്.

ബുധനാഴ്‌ച ചേർന്ന ആർ.ടി.ഒമാരുടെ യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്. പ്രതിഷേധിച്ചവർ കോഴിക്കോട് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാറിൻ്റെ കോലം കത്തിച്ചു.

എന്നാല്‍, ഈ അപേക്ഷകരെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് വ്യക്തതയില്ല. അതുകൊണ്ട് തന്നെ ടെസ്റ്റിന് എത്തിവരും ഉദ്യോഗസ്ഥരും സമ്പൂർണ്ണ പ്രതിസന്ധിയിലായി. ജനങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ ഉദ്യോഗസ്ഥർക്ക് ഉത്തരംമുട്ടി.

അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തില്ല. മെയ്‌ ഒന്നുമുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍. പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.

0Shares