അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തൻ്റെ കർമ്മം; പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കുന്നു: ഡോ. കഫീൽ ഖാൻ

  • Post category:news
  • Reading time:1 min read
You are currently viewing അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തൻ്റെ കർമ്മം; പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കുന്നു: ഡോ. കഫീൽ ഖാൻ

സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ നടപടി വിചിത്രമെന്ന് ഡോ.കഫീൽ ഖാൻ. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തൻ്റെ കർമ്മമാണ്. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്.

തനിക്ക് നേരിട്ട് ഒരു വിവരവും സർക്കാർ തന്നില്ലെന്നും കഫീൽ ഖാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി. ആർ .ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലാണ്. സസ്പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.

0Shares