തിരുവോണ ദിവസം ഇക്കാര്യങ്ങള്‍ ചെയ്യരുത്; ദാരിദ്ര്യവും ഭാഗ്യക്കേടും മാറില്ല, സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും കൂട്ടായ്‌മകളും ഓണ പ്രതീക്ഷ

You are currently viewing തിരുവോണ ദിവസം ഇക്കാര്യങ്ങള്‍ ചെയ്യരുത്; ദാരിദ്ര്യവും ഭാഗ്യക്കേടും മാറില്ല, സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും കൂട്ടായ്‌മകളും ഓണ പ്രതീക്ഷ

സമൃദ്ധിയുടേയും സന്തോഷത്തിൻ്റെയും ആഘോഷമാണ് ഓണം. ജീവിതത്തിലുടനീളം ആ സന്തോഷം നിറഞ്ഞു നില്‍ക്കണം എന്നാണ് ഓണം ആഘോഷിക്കുമ്പോള്‍ ഓരോരുത്തരും വിചാരിക്കുന്നത്. അതേസമയം തിരുവോണ ദിവസത്തില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

അബദ്ധത്തില്‍ പോലും തിരുവോണ ദിവസം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും വന്നുചേരും. ഭാഗ്യക്കേടുകള്‍ മാത്രമായിരിക്കും പിന്നീട് വന്നുചേരുക.

വാസ്തുശാസ്ത്ര പ്രകാരം തിരുവോണ ദിവസം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്:

വീട് അടിച്ചുവാരാന്‍ പാടില്ല: തിരുവോണ ദിവസം വീട് അടിച്ചുവാരാനോ തുടയ്ക്കാനോ പാടില്ല. വൃത്തിയാക്കലൊക്കെ ഉത്രാട ദിവസം തന്നെ ചെയ്യണം. ശേഷം വീട്ടില്‍ അഴുക്ക് ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. തിരുവോണ ദിനത്തില്‍ അടിച്ചുവാരുന്നതും തുടയ്ക്കുന്നതും നല്ലതല്ല.

പൂക്കള്‍ പറിക്കരുത്: തിരുവോണ ദിവസം പൂക്കള്‍ പറിക്കരുത്. തിരുവോണ ദിവസം മനോഹരമായ പൂക്കളം ഉണ്ടാക്കാന്‍ പൂക്കള്‍ പറിക്കാന്‍ തോന്നുമെങ്കിലും അരുത്. കാരണം മവേലിയെ കാണാന്‍ ചെടികളെല്ലാം ഒരുങ്ങി നില്‍ക്കുകയാണ്.

ഈ സമയത്ത് പൂക്കള്‍ പറിക്കുന്നത് വീട്ടില്‍ ഭാഗ്യദോഷം ഉണ്ടാവാന്‍ കാരണം ആകുമെന്നാണ് പറയുന്നത്.

മുറ്റം: തിരുവോണ ദിവസം വീടിൻ്റെ മുറ്റത്ത് വാടിയ ഇലകള്‍ കിടക്കാന്‍ പാടില്ല. മുറ്റത്ത് ഇലകള്‍ ഉണ്ടെങ്കില്‍ അത് ചൂല് കൊണ്ടല്ല, കൈകൊണ്ട് എടുത്ത് കളയുകയാണ് വേണ്ടത്.

കുളിക്കാതിരിക്കരുത്: ഓണദിവസം അത്തപ്പൂക്കളം ഇടുന്നതിന് മുമ്പ് കുളിക്കണം. കുളച്ചതിന് ശേഷം മാത്രമേ പൂക്കളം ഇടാന്‍ പാടുള്ളൂ. കുളിക്കാതെ പൂക്കളം ഇടുന്നത് നല്ലതല്ല.

പൂക്കളം ഇടുമ്പോള്‍: പൂക്കളം അതിരാവിലെ തന്നെ ഇടണം. സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് പൂക്കളം ഇട്ട് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. സൂര്യോദയത്തോടെ മാവേലി വീട്ടില്‍ എത്തുമെന്നാണ് വിശ്വാസം. മാവേലിക്ക് കാണാനാണല്ലോ പൂക്കള്‍ ഇടുന്നത്. അതിനാല്‍ മാവേലി എത്തുന്നതിന് മുമ്പ് പൂക്കളം തയ്യാറാക്കിയിരിക്കണം.

മുടി വെട്ടരുത്: തിരുവോണ ദിവസം മുടി വെട്ടാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ ജീവിതത്തില്‍ ദോഷം ഉണ്ടാകും. ഭാഗ്യവും ഐശ്വര്യവും നഷ്ടപ്പെടാന്‍ കാരണമാകും.

വഴക്ക്: തിരുവോണ ദിവസം വഴക്ക് ഇടാന്‍ പാടില്ല, പരസ്‌പരം സ്നേഹത്തോടെ പെരുമാറുക, മഹാബലിയെ വരവേല്‍ക്കാന്‍ സന്തോഷത്തോടെയാണ് വരവേല്‍ക്കേണ്ടത്.

വസ്ത്രം: തിരുവോണ ദിവസം കീറിയതോ മുഷിഞ്ഞതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. കീറിയ വസ്ത്രങ്ങള്‍ അണിഞ്ഞ് മഹാബലിയെ വരവേല്‍ക്കുന്നത് ഭാഗ്യക്കേടാണ് എന്നാണ് പറയുന്നത്. അതുപോലെ കറുത്ത നിറത്തിലുള്ള വസ്ത്രം ഒഴിവാക്കുക. ആഘോഷ ദിവസങ്ങളില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അശുഭകരമാണ് എന്നാണ് പറയുന്നത്.

മേൽപറഞ്ഞ കാര്യങ്ങളിൽ ശാസ്ത്രീയമായി തെളിവുകളൊന്നും ഇല്ല. പരമ്പരാഗതമായി കേരളത്തിൽ നിലനിന്നുപോന്ന വിശ്വാസങ്ങൾ ആണ്. പണ്ട് കാലങ്ങളിൽ ഇത്തരം വിശ്വാസത്തിൽ ആയിരുന്നു മലയാളികൾ ഓണം ആഘോഷിച്ചിരുന്നത്. എന്നാൽ ആധുനിക കാലത്ത് അത്തരം വിശ്വാസങ്ങൾ അന്യം നിന്ന് പോയിട്ടുണ്ട്.

ഓണം ഉൾപ്പെടെയുള്ള മലയാളികളുടെ ആഘോഷങ്ങൾക്ക് ഒട്ടനവധി മാറ്റങ്ങളും വന്നു. മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് പകരം സ്വന്തം സന്തോഷത്തിനു പ്രാധാന്യം ഇരുന്നു. എങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളിലും സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും കൂട്ടായ്‌മകളും ഓണപരിപാടികളും അരങ്ങേറുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

Courtesy: One India News

0Shares