പൊലീസിനെ ഒന്നും ചെയ്യരുത്. അവന്‍റെ മക്കൾ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം; ഫേസ്ബുക്ക് കമന്റിട്ടയാളെ കയ്യോടെ പൊക്കി പൊലീസ്

  • Post category:news
  • Reading time:1 min read
You are currently viewing പൊലീസിനെ ഒന്നും ചെയ്യരുത്. അവന്‍റെ മക്കൾ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം; ഫേസ്ബുക്ക് കമന്റിട്ടയാളെ കയ്യോടെ പൊക്കി പൊലീസ്

സാമൂഹിക മാധ്യമത്തിലൂടെ പൊലീസിനെതിരെ കലാപാഹ്വാനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പ്രജിലേഷ് പയമ്പ്ര എന്ന യുവാവിനെതിരെയാണ് ഫേസ്ബുക്ക് കമന്റ് അടിസ്ഥാനമാക്കി പൊലീസ് കേസെടുത്തിരിക്കുന്നത്.

‘പൊലീസിനെ ഒന്നും ചെയ്യരുത്. അവന്‍റെ മക്കൾ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ അതൊരു വഴിയും ഇല്ല.’- ഇങ്ങനെയായിരുന്നു പ്രജിലേഷിന്‍റെ കമൻ്റ്.

ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ കുറിച്ച കമൻ്റിലാണ് പൊലീസിനെതിരെ യുവാവ് കലാപാഹ്വാനം നടത്തിയത്.കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രജിലേഷിന്‍റെ കമൻ്റ് ലൈക്ക് ചെയ്ത 7 പേർക്കെതിരെയും നടപടി ഉണ്ടാവുമെന്ന് മീഡിയ സെൽ അറിയിച്ചിട്ടുണ്ട്.

0Shares