കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യ മുക്ത ജില്ലയാക്കി മാറ്റും: ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു

  • Post category:local news
  • Reading time:3 mins read
You are currently viewing കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യ മുക്ത ജില്ലയാക്കി മാറ്റും: ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു

കാസര്‍കോട്: ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്തിൻ്റെ 2023 – 24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. ത്രിതലപഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

അടിസ്ഥാന ജന വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി സമഗ്ര വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഉത്പാദന മേഖലയില്‍ അതീവ പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. 103034000 രൂപയാണ് ഈ മേഖലയില്‍ വകയിരുത്തിയിട്ടുള്ളത്. ലോക ചെറുധാന്യ വര്‍ഷത്തിൻ്റെ പ്രാധാന്യം പരിഗണിച്ച് ജില്ലയിൽ ചെറുധാന്യകൃഷി ആരംഭിക്കും മില്ലറ്റ് മില്ല് സ്ഥാപിക്കും . കാര്‍ബണ്‍ സന്തുലിത ഫാമുകളാക്കി സീഡ് ഫാമുകളെ മാറ്റും ജലസേചനം ജലസംരക്ഷണം ഉറപ്പു വരുത്താൻ പുതിയ ചെക്ക് ഡാമുകളും വിസിബികളും നിര്‍മ്മിക്കും.

എരുമക്കയം ചെക്ക്ഡാം കാസര്‍കോട് വികസന പാക്കേജ് സംയോജനത്തില്‍ ഏറ്റെടുക്കും.കാര്‍ഷിക രംഗത്ത് വിപണന സൗകര്യം മെച്ചപ്പെടുത്താന്‍ പെരിയയില്‍ അഗ്രിമാള്‍ പ്രവര്‍ത്തന സജ്ജമാക്കും. ക്ഷീര കര്‍ഷകര്‍ക്ക് സഹായമായ ഇന്‍സ്ന്റീവ് ഈ വര്‍ഷവും തുടരും . പാലില്‍ നിന്നും മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റും ഫ്രൂട്ട് പള്‍പ്പ് യൂണിറ്റും ആരംഭിക്കും. യുവതയുടെ നൈപുണ്യ വികസനത്തിനും, വിജ്ഞാന വിനിമയം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും യൂത്ത് ബ്രിഗേഡുകള്‍ രൂപീകരിക്കും.

നെറ്റ് സിറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതി നടപ്പാക്കും. കാലാവസ്ഥ വ്യതിയാനത്തെ സമഗ്രമായി നേരിടുന്നതിനാണ് ഈ പദ്ധതി മാലിന്യ നിര്‍മ്മാര്‍ജനവും ജനകീയമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയെ വലിച്ചറിയല്‍ മുക്തമാക്കുന്നതിന് സീറോ വേയ്‌സ്റ്റ് കാസര്‍കോട് പദ്ധതി നടപ്പിലാക്കും. ഇതിന് 4500000 രൂപ വകയിരുത്തി. ക്ലീന്‍ സിവില്‍സ്റ്റേഷന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതി നടപ്പിലാക്കും.

ലൈഫ് ഭവന പദ്ധതിക്ക് ഏഴ് കോടി രൂപ ബജറ്റില്‍നീക്കി വെച്ചു. ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍, ട്രാന്‍സ്ജന്റര്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പൊതുജനആരോഗ്യ രംഗത്ത് ജില്ലാ ആശുപത്രി നവീകരിക്കുന്നതിനും മരുന്ന് അത്യാവശ്യ സമാഗ്രികള്‍ക്കുമായി ഒരുകോടി രൂപ വീതം വകയിരുത്തും.

പട്ടികവര്‍ഗ്ഗ മേഖലയില്‍ നന്തന്‍കുഴിയില്‍ ഇന്‍ഡോര്‍ ഷട്ടില്‍കോര്‍ട്ട് സ്ഥാപിക്കും. പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ ഗോത്ര കലാഗ്രാമം സ്ഥാപിക്കും കാസര്‍കോട് ജില്ലയെ ആദ്യത്തെ സോളാര്‍ സമ്പൂര്‍ണ്ണ ജില്ലയാക്കി മാറ്റും. എല്ലാ സ്‌ക്കൂളൂകളിലും ഏപ്രില്‍ മാസത്തോടെ സാളാര്‍ സമ്പൂര്‍ണ്ണമാക്കും.

സാസ്‌ക്കാരിക മേഖലയില്‍ സമം സാംസ്‌ക്കാരികോത്സവം, സപ്തഭാഷോത്സവം, കേരളോത്സവം എന്നിവ സംഘടിപ്പിക്കും. ആധുനീക ശുചിമുറകള്‍ സ്ഥാപിക്കുന്നതിനുള്‍പ്പെട ശുചിത്വ മേഖലയ്ക്ക് 2.63 കോടി രൂപ മാറ്റി വെച്ചു. ത്രിതല പഞ്ചായത്ത് മുന്‍സിപ്പാലിറ്റികളുമായി ചേര്‍ന്ന് ഡിജിറ്റല്‍ സാക്ഷരത സമ്പൂര്‍ണ്ണമാക്കും ഇതിന് ഇരുപത് ലക്ഷം രൂപ വകയിരുത്തും. സ്‌ക്കൂളുകളില്‍ കുടിവെള്ളം സൗകര്യമൊരുക്കാന്‍ അന്‍പത് ലക്ഷം വകയിരുത്തി. ജില്ലാ ആശുപത്രികളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. കുടിവെള്ള സൗകര്യത്തിനായി ആകെ 2.63 കോടി രൂപ ചിലവഴിക്കും. ജില്ലാ പഞ്ചായത്ത് അസാപ്പ്,കെ -ഡിസ്‌ക് സ്റ്റാര്‍ട്ട്അപ്പ്മിഷന്‍ എന്നിവയുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കും. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ ഇലക്ട്രിക്കല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കും.

വനിത സൗഹൃദ ബജറ്റ് ആണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്. വനിതകളെ സ്വയം പര്യപ്തമാക്കാന്‍ പ്രത്യേക പദ്ധതികള്‍. ഭര്‍ത്താവ് മരിച്ച വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കും. കുടുംബശ്രീ യൂണിറ്റിന് അന്‍പത് ലക്ഷം രൂപയുടെ ധനസഹായം നൽകും. ഷീജിം പദ്ധതി ആവിഷ്‌കരിക്കും. വര്‍ദ്ധിച്ച് വരുന്ന വിവാഹമോചനം ഒഴിവാക്കാന്‍ പ്രീമാരിറ്റല്‍ കൗണ്‍സിലും കോഴ്‌സും നല്‍കും. വനിതകള്‍ക്ക് അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ക്രൈമാപ്പിംഗ് നടത്തും.

കാസര്‍കോടിന്റെ വികസ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനും, നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനും കാസര്‍കോട് സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡിസിന് രൂപം നല്‍കും. ജില്ലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ വിവിധ മേഖലകളില്‍ പി.എച്ച.ഡി എടുത്തവര്‍ എന്നിവരുടെ സേവനം ഉറപ്പ് വരുത്തും.

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് ബേബിബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നിര്‍ദ്ദേശിക്കുന്ന ഏത് വികസന പ്രവര്‍ത്തനവും നിസ്വജന വിഭാഗത്തേ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ബേബിബാലകൃഷ്ണന്‍ പറഞ്ഞു. സമഗ്രമായ വികസന പരിപാടികളിലൂടെ ജീവിത ഗുണത വര്‍ദ്ധിപ്പിക്കാനും മെച്ചപ്പെട്ട് സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബേബി ബാലകൃഷണന്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രൺ‍വീര്‍ചന്ദ്, പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയി. കാസര്‍കോട് ജില്ലക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും. പ്രകൃതിയെ ഉപദ്രവിക്കാതെ വികസനം സാധ്യമാകണമെന്നും ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.

വികസനകാര്യം സ്ഥിരംസമിതി അദ്ധ്യക്ഷ ഗീതാകൃഷ്ണന്‍, ക്ഷേമകാര്യം സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ സജിത്ത്, ഷഫീക്ക് റസാക്ക് , എം.ഷൈലജ ഭട്ട്, ജോമോന്‍ ജോസ്, ഗോള്‍ഡന്‍ അബ്ദുറഹ്‌മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ എം. ലക്ഷ്മി, സിജിമാത്യു, മാധവന്‍ മണിയറ, കെ. മണികഠന്‍, എന്നിവർ സംസാരിച്ചു.

പൊതുമാരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ ശകുന്തള ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കമലാക്ഷി, നാരായണ നായിക്, എം. മനു, ജമില സിദ്ധിഖ്, ജാസ്മിന്‍ കബീർ ചെർക്കള ബി.എച്ച് ഫാത്തിമത്ത് ഷംന, എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

0Shares