
കാസർകോട്: വില്ലേജ് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന വില്ലേജ് ഓഫീസ് സന്ദര്‍ശനം തുടരുന്നു. വെള്ളിയാഴ്ച്ച എന്‍മകജെ, ഷേണി, പൈവളിഗെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.
ഷേണി വില്ലേജ് ഓഫീസിന് സമീപം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലസേചന വകുപ്പ് പുഴകളില്‍ നിന്ന് ചെളിയും അവശിഷ്ടങ്ങളും സംഭരിച്ച് സൂക്ഷിച്ച പ്രദേശം പരിശോധിച്ചു.

വില്ലേജ് ഓഫീസുകളില്‍ ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. ഫെബ്രുവരി 23ന് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍, പരപ്പ, കള്ളാര്‍ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും.
