കാസർകോട് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിർദ്ദേശം

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിർദ്ദേശം

കാസര്‍കോട്: ജില്ലയിലെ രാജപുരം ബളാല്‍ റോഡില്‍ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം കളക്ടര്‍ ഡോ.ഡി.സജിത് ബാബു സന്ദര്‍ശിച്ചു. സമീപത്തെ 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കളക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന് നിര്‍ദ്ദേശം നല്‍കി. രാജപുരം ബളാല്‍ റോഡില്‍ താത്കാലികമായി ഗതാഗതം നിരോധിച്ചിട്ടുണ്ട്.

വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണവും ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി .എം അശോക് കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. വെള്ളരിക്കുണ്ട് താലുക്കിലെ നീര്‍മറി പ്രദേശങ്ങളും സന്ദര്‍ശിച്ചു.

0Shares