പാണാർ കുളം പാർക്ക് ജില്ലാ കളക്ടർ സന്ദർശിച്ചു; ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ പാർക്ക് ഡി.ടി.പി.സി തുറന്നു കൊടുക്കും

You are currently viewing പാണാർ കുളം പാർക്ക് ജില്ലാ കളക്ടർ സന്ദർശിച്ചു; ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ പാർക്ക് ഡി.ടി.പി.സി തുറന്നു കൊടുക്കും

കാസർകോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ പാണാർ കുളം പാർക്ക് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ സന്ദർശിച്ചു. പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനും പാർക്കിൽ എത്തുന്നവർക്ക് വേണ്ടി കഫേ ആരംഭിക്കുന്നതിനും കളക്ടർ നിർദ്ദേശം നൽകി.

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ വാർഡ് മെമ്പർ മിസ്റിയ മുസ്തഫ ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ പ്രദേശവാസികളുടെ പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പാർക്കിന് സമീപത്തെ റോഡ് നവീകരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. കഫേ ആരംഭിക്കുന്നതിന് കുടുംബശ്രീയുമായി സംസാരിക്കുമെന്നും അറിയിച്ചു.

0Shares