കൊവിഡ് വ്യാപനം: പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബാധകം

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് വ്യാപനം: പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബാധകം

കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് പരിധിയിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവരില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്.

അതേസമയം, ചിലയിടങ്ങളിലെ സാഹചര്യങ്ങള്‍ അതീവ ഗുരുതരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായി. ഇത് ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണെന്നും കെ.കെ ശൈലജ പറഞ്ഞു. ഈ മാസം ആറാം തീയതിക്കുശേഷം പൂന്തുറയില്‍ നടത്തിയ 1192 ടെസ്റ്റില്‍ 243 പേരാണ് പോസിറ്റീവായത്.

0Shares