തകരുന്ന ക്രമസമാധാനം നിഷ്‌ക്രിയ ആഭ്യന്തരം; മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing തകരുന്ന ക്രമസമാധാനം നിഷ്‌ക്രിയ ആഭ്യന്തരം; മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

കാസർകോട് : ക്രമസമാധാന തകർച്ചയും അഭ്യന്തര വകുപ്പിൻ്റെ നിഷ്ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് ഒപ്പ് മര ചുവട്ടിൽ നടന്ന പരിപാടി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി. കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ കൊലപാതകങ്ങളൾ തടയുന്നതിൽ തുടർചയായി പോലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേർവാഴ്ച മൂലം ഭരണ സിരാകേന്ദ്രത്തിൽ താമസിക്കുന്നവർക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ
തന്നെ കുറ്റവാളികളായി മാറുകയാണെന്നും വിചാരണയിൽ ആരോപണം ഉയർന്നു.

കൈകൂലി, മോഷണം, സ്ത്രീ വിരുദ്ധത, മുസ്‌ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീന കൃത്യങ്ങളിൽ
പങ്കാളികളായ കാക്കിധാരികൾക്ക് പോലും ഭരണകൂടം സംരക്ഷണം നൽകുകയാണ്. പോലീസിനെ കയറൂരി വിട്ടു കൊണ്ടുള്ള പിണറായിയുടെയും സി.പി .എമ്മിൻ്റെയും നയത്തിനെതിരെ പുതുവത്സര ദിനത്തിൽ ജനകീയ വിചാരണയിൽ പ്രതിഷേധമിരമ്പി.

പ്രതിഷേധ ജനകീയ വിചാരണയിൽ ജില്ലാ പ്രസിഡണ്ട് അസീസ് കളത്തുർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസീഫ്സ്വാഗതം പറഞ്ഞു. എൻ. എ. നെല്ലിക്കുന്ന് എം. എൽ.എ, എം.സി കമറുദ്ധീൻ,
എ. എം കടവത്ത, കെ. എം അബ്ദുൽ റഹിമാൻ, കെ. എം ബഷീർ , മുത്തലീബ് പറക്കട്ട, എം. സി ശിഹാബ് മാസ്റ്റർ, എം. എ നജീബ്, ഹാരിസ് തായൽ, ഹാരിസ് അങ്കകളരി, ശംസുദ്ധീൻ ആവിയിൽ, ബാത്തിഷ പൊവ്വൽ, ഗോൾഡൻ റഹ്മാൻ, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, നുറുദ്ധീൻ ബെളിഞ്ചം, ആബിദ് ആറങ്ങാടി,
അനസ് എതിർത്തോട്, സിദ്ധീഖ് സന്തോഷ് നഗർ, എം. പി ഖാലിദ്, റ ഉഫ് ബവിക്കര, ഹാരിസ് ബെദിര, ഖാദർ ആലൂർ, ആസിഫ് ബല്ല എന്നിവർ സംബന്ധിച്ചു. ട്രഷറർ ഷാനവാസ് എം. പി നന്ദി പറഞ്ഞു.

0Shares