വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം അടിയിൽ കലാശിച്ചു; ഒടുവില്‍ ആറാട്ടുപുഴയിൽ നടന്നത് കൂട്ടത്തല്ലിന്‍റെ ആറാട്ട്

  • Post category:news
  • Reading time:1 min read
You are currently viewing വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം അടിയിൽ കലാശിച്ചു; ഒടുവില്‍ ആറാട്ടുപുഴയിൽ നടന്നത് കൂട്ടത്തല്ലിന്‍റെ ആറാട്ട്

ആലപ്പുഴയിലെ ആറാട്ടുപുഴയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന കൂട്ടത്തല്ല് അരങ്ങേറിയത്. വഴിയുമായി ബന്ധപ്പെട്ട് നിലനിന്ന അഭിപ്രായ വ്യത്യാസം അടിയിൽ കലാശിക്കുകയായിരുന്നു. സ്ത്രീകളും പുരുഷൻമാരും അടിയിൽ പങ്കാളികളായി. നിലത്ത് വീണിട്ടും അടി നിർത്താൻ ആരും തയാറായില്ല.

പഞ്ചായത്ത് അനുവദിച്ച വഴി അടച്ചു കെട്ടാൻ ഒരു വിഭാഗം ശ്രമം നടത്തുകയും മറ്റു വിഭാഗം എതിർത്തതുമാണ് കൂട്ടത്തലിലേക്ക് എത്തിയത്.സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. തുടര്‍ന്ന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

0Shares