പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

  • Post category:news
  • Reading time:1 min read
You are currently viewing പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡിനെ പ്രതിരോധിക്കാന്‍ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന് പല രോഗ ഭീഷണിക്കും ഇടയാക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അണുവിമുക്തമാക്കുന്നതിനായി പൊതുയിടങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് വ്യാപകമായതോടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തെരുവുകളിലും മാര്‍ക്കറ്റുകളിലും കൊറോണവൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ല. അണുനാശിനികള്‍ ജീര്‍ണതയിലും അഴുക്കിലും പ്രവര്‍ത്തിക്കില്ലെന്നതാണ് പ്രധാന കാരണം.

0Shares