
വടകര: സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും സുഹൃത്തും പിടിയില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാജ് (33) എന്നിവരാണ് പിടിയിലായത്.
കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടു പോയത്.

മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ കര്‍ണാടകയിലെ മടിവാളയില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഗുണ്ടല്‍പ്പെട്ടയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെ എത്തിയെങ്കിലും രക്ഷപ്പെട്ടിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇത് ജാസിക് അലിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വിശദമായി പരിശോധന നടത്തുകയായിരുന്നു.
