ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; വാദം പൂർത്തിയായി;വിധി 23ന്

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി; വാദം പൂർത്തിയായി;വിധി 23ന്

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസിലെ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ഈ മാസം 23നു വിചാരണ കോടതി വിധി പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

കേസിലെ പത്താം പ്രതി വിഷ്ണു നൽകിയ ഹർജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്. മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നൽകിയതെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

0Shares